New Update

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് എളമരം കരീം എംപി. ബേപ്പൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുക ആയിരുന്നു കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം.
Advertisment
കേന്ദ്ര വിഹിതം ലഭിക്കുന്നതിനായുള്ള കേരളത്തിന്റെ സമരത്തില്‍ നിന്ന് യുഡിഎഫ് വിട്ടു നിന്നു. കേരളത്തിന്റെ ആവശ്യത്തിന് വേണ്ടി യുഡിഎഫ് എംപിമാര്‍ക്ക് ശബ്ദിക്കാനല്ലെങ്കില്‍ എന്തിനാണ് ഇത്രയും എം പി മാരെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് അവര്‍ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയും കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടാനും ഇടത്പക്ഷ എംപിമാരുടെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us