മിട്ടായിത്തെരുവ്: വാണിജ്യ കേന്ദ്രം സംരക്ഷിക്കണം, വാഹനഗതാഗതം പുനസ്ഥാപിക്കണം; സി.എം.എ.

വ്യാപാര മേഖലയെ മാത്രമല്ല ജിഎച്ച് റോഡിലെ സർക്കാർ  ആശുപത്രി, പാളയം ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കല്ലായി  എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെയും, ചരക്ക് കയറ്റ് ഇറക്കലിനെയും ഏറെ പ്രയാസത്തിലാക്കും.

New Update
cma meet.jpg

റെയിൽവേ സ്റ്റേഷൻ നവീകരണം, മേൽപ്പാല അറ്റകുറ്റപ്പണി എന്നിവ മൂലം നഗരത്തിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട പ്രായോഗിക മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗം സിറ്റി മർച്ചൻസ് ' അസോസിയേഷൻ പ്രസിഡണ്ട് കെ പി സുധാകരൻഉദ്ഘാടനം ചെയ്യുന്നു.

 കോഴിക്കോട്;  റെയിൽവേ സ്റ്റേഷൻ നവീകരണം, എകെജി മേൽപ്പാല അറ്റകുറ്റപ്പണി, മുതലക്കുളം മുതൽ കല്ലായി വരെയുള്ള റീടാറിങ് എന്നിവ ഉടൻ ആരംഭിക്കുമെന്ന്   എന്നറിയുന്നു. തന്മൂലം  ഉണ്ടാകുന്ന  ഗതാഗത സ്തംഭനവും പാർക്കിംഗ്  സ്ഥലപരിമിതിയും പരിഹരിക്കാൻ മിട്ടായിത്തെരുവിൽ  വാഹനഗതാഗതം അനുവദിക്കണമെന്നും, അശാസ്ത്രീയമായ വൺവേ സമ്പ്രദായം പിൻവലിക്കണം എന്നും സിറ്റി മർച്ചൻസ്   അസോസിയേഷൻ അടിയന്തരയോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

Advertisment

ഇത് വ്യാപാര മേഖലയെ മാത്രമല്ല ജിഎച്ച് റോഡിലെ സർക്കാർ  ആശുപത്രി, പാളയം ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കല്ലായി  എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെയും, ചരക്ക് കയറ്റ് ഇറക്കലിനെയും ഏറെ പ്രയാസത്തിലാക്കും.  ഇതുമൂലം വ്യാപാരികളും തൊഴിലാളികളും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങൾ നിത്യസംഭവമാണ്. വാഹന നിരോധനം മൂലം ചെട്ടിയാർ കൊമ്പൗണ്ട്, കോയൻക്കോ ബസാർ, ഗ്രാൻഡ് ബസാർ, ഗ്രാൻഡ് വേൾഡ്, എന്നിവിടങ്ങളിലെ വിശാലമായ പാർക്കിംഗ്  സംവിധാനം വിനിയോഗിക്കാൻ കഴിയുന്നില്ല.

 വി എം കോൺഫ്രൻസ് ഹാളിൽ   ചേർന്ന യോഗം അസോസിയേഷൻ  പ്രസിഡന്റ് കെപി സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് എം ഐ അഷ്റഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവ. സി. ഇ. ചാക്കുണ്ണി  റെയിൽവേ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്വാഗതാർഹം ആണെങ്കിലും വ്യാപാരം മെച്ചപ്പെടുത്തുന്നതിന് മുന്നൊരുക്കങ്ങൾ വിവിധ സംഘടനകളും, വകുപ്പുകളും നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്ന്  അഭിപ്രായപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി നോവക്സ് മൻസൂർ സി. കെ, മുൻ സെക്രട്ടറി ഉല്ലാസൻ എം എൻ, ബാബു സി കെ, സാംസൺ സി.ജി, പി എം ജോയ്, സജാദ് സഹീർ പി. പി, എം സി ജോൺസൺ, സുദർശൻ ബാലൻ, ബാബു ലാസർ, കെ പി രാജു, സി.യു.ജോബ്, കെ വി മെഹബൂബ്, അനിൽ ചെറിയാൻ  സി.എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി നോവെക്സ് മൻസൂർ സി.കെ സ്വാഗതവും, ഖജാൻജി ബിജു പനക്കൽ നന്ദിയും പറഞ്ഞു.

kozhikkode
Advertisment