New Update
/sathyam/media/media_files/FP9XpYY4NblnqPkRiTGx.jpg)
കോഴിക്കോട്: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിയിൽ ആണ് സംഭവം. കമ്മാളൻകുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
ഇയാൾ കോടഞ്ചേരിയിൽ ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടയിൽ എത്താതിരുന്നതിനെതുടർന്ന് ജീവനക്കാർ വീട്ടിൽ അന്വേഷിച്ച് എത്തുകയായിരുന്നു.
തുടർന്നാണ് വീടിനകത്ത് രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.