ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/post_banners/pym00sxQk4igZqz113ow.jpg)
കോഴിക്കോട്: താമരശേരി കോരങ്ങാട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ശുചിമുറിക്കുവേണ്ടി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. ഏഴ് വയസ്സുള്ള മുഹമ്മദ് ആഷിർ, 13കാരനായ മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്.
Advertisment
കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് ഇരുവരും വീണത്. കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്.
കുഴിയുടെ കരയിൽ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us