വീണ്ടും തെരുവുനായ ആക്രമണം; വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റു

New Update
street dogs-2

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വടകരയില്‍ നാലുപേര്‍ക്ക് കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് നി​ഗമനം. കടിയേറ്റവര്‍ ചികിത്സ തേടി. 

Advertisment

വടകര ടൗണിലും സമീപത്തുമാണ് നായ പരിഭ്രാന്തി പടര്‍ത്തിയത്. നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയർന്നിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന അതുല്‍, ഷരീഫ് എന്നിവര്‍ക്കാണ് ആദ്യം കടിയേറ്റത്. 

പഴയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു തമിഴ് നാട് സ്വദേശിനിയെ കടിച്ചു. ഇതിനുശേഷമാണ് വീട്ടില്‍ ഇരിക്കുകയായിരുന്ന സരോജിനി എന്ന സ്ത്രീയെയും നായ കടിച്ചത്. 

ഇന്നലെ 11 പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്. നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തുന്ന നായയെ ഉടന്‍ പിടികൂടണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു. 

Advertisment