ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/AeyjIAjqSq3v6gSsWuTt.jpg)
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വീണ്ടും ഇരട്ട വോട്ട്. ചെറുവണ്ണൂർ സ്വദേശി ശോഭി രാജനാണ് രണ്ട് വോട്ടർ ഐഡി നമ്പറുകളിൽ രണ്ട് ബൂത്തുകളിൽ വോട്ടുള്ളത്.
Advertisment
ഒരു തിരിച്ചറിയൽ കാർഡ് മാത്രമെ കൈവശമുള്ളുവെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലും രണ്ട് വോട്ട് ഉണ്ടായിരുന്നുവെന്നും ശോഭി രാജ് പറഞ്ഞു.
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 77, 78 എന്നിവിടങ്ങളിലാണ് ശോഭി രാജന് രണ്ട് വോട്ടുകളുള്ളത്. രണ്ട് വോട്ടർ ഐഡി നമ്പരുകളിലാണ് വോട്ട്. പക്ഷേ ചിത്രവും വിലാസവും ഒന്നുതന്നെ. എഴുപത്തി ഏഴാം നമ്പർ ബൂത്തിൽ പേര് ശോഭിരാജനെന്നും 78ൽ ശോഭിരാജ് എൻ എന്നുമാണ് പേര്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us