വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപണം; കോഴിക്കോട് ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
535353

കോഴിക്കോട്: വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദ്ദനം. തൂണേരി പഞ്ചായത്ത് അംഗവും സി പി എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകൾ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്.

Advertisment

തൂണേരി സൂപ്പർമാർക്കറ്റിന് സമീപത്ത് വെച്ച് കാർ യാത്രികനായ കുമ്മങ്കോട് സ്വദേശി റാഫിയാണ് മർദ്ദിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

വാഹനത്തിന് കടന്ന് പോവാൻ സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് മർദ്ദനം. റാഫിയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment