കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട; 779 ഗ്രാം എംഡിഎംഎയും 80 എല്‍എസ്ഡി സ്റ്റാബുകളും പിടികൂടി, ഓടി രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം

New Update
V

കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം എം ഡി എം എയും 80 എല്‍ എസ് ഡി സ്റ്റാബുകളും കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡന്‍സാഫ് ടീമും വെള്ളയില്‍ പൊലീസും ചേര്‍ന്നണ് പിടികൂടിയത്.

Advertisment

പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന സംഘത്തില്‍ നിന്നാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

ഇവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങളടങ്ങുന്ന രേഖകളും ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.

Advertisment