ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച് കൊക്കെയ്നും ഹെറോയിനും; കരിപ്പൂരിൽ 50 കോടിയോളം രൂപയുടെ വൻ ലഹരിമരുന്ന് വേട്ട

ഷൂസിലും പഴ്സിലും ബാഗിലുമാണ് കൊക്കെയ്നും ഹെറോയിനും ഇയാൾ ഒളിപ്പിച്ച് കൊണ്ടുവന്നത്.

New Update
karippur airport news

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 44 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. യുപി മുസർഫർനഗർ സ്വദേശി രാജീവ് കുമാറിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

Advertisment

ഷൂസിലും പഴ്സിലും ബാഗിലുമാണ് കൊക്കെയ്നും ഹെറോയിനും ഇയാൾ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇന്ന് രാവിലെയാണ് ഷാർജയിൽനിന്ന് എയർ അറേബ്യയിൽ രാജീവ് കുമാർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

calicut airport
Advertisment