/sathyam/media/post_banners/MOZMcWptUWIInBlR2gJC.jpg)
കോഴിക്കോട്: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം നേതാവും സ്ഥാനാർത്ഥിയുമായ എളമരം കരീം. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല. കോൺഗ്രസിന് കൂടുതൽ സീറ്റ് കിട്ടിയാലും പ്രധാനമന്ത്രി സ്ഥാനം കിട്ടണമെന്നില്ലെന്നും എളമരം കരീം പറഞ്ഞു. ഐഎൻഎല്ലിലെ ഭിന്നത തീർക്കുമെന്നും എല്ലാവരും ഒരുമിച്ച് ഇടതു മുന്നണിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് അവർ തെളിയിച്ചിട്ടുണ്ട്. നമ്മുടെ ഭരണഘടന തകർക്കപ്പെടുമോ എന്ന ഭയപ്പാടിലാണ് ജനമുള്ളത്.
തൊഴിലാളികൾ കൃഷിക്കാർ എന്നിവരൊക്കെ കടുത്ത പ്രയാസത്തിലാണ്. പരമാവധി ആളുകളെക്കണ്ട് വോട്ട് ചോദിക്കും. എല്ലാ കീഴ്വഴക്കങ്ങളും ഇത്തവണ തിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us