മരങ്ങാട്ടുപിള്ളി ചേറാടിക്കാവില്‍ വിഷുവുത്സവം - കണിയും കെെനീട്ടവും 14-ന്.

New Update
MARANGATTUPALLI AMBALAM.jpg

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിന്‍ ഏപ്രില്‍ 14-ന് ഞായറാഴ്ച വിഷുവുത്സവത്തിന്‍റെ ഭാഗമായി  വെളുപ്പിന് വിഷുക്കണി ദര്‍ശനം തുടങ്ങും. തിരുനട തുറക്കല്‍, ഗണപതിഹോമം , പ്രത്യേക പൂജ വഴിപാടുകള്‍, പായസ നിവേദ്യം എന്നിവയ്ക്കു ശേഷം  പൂജിച്ചെടുത്ത നാണയ തുട്ടുകള്‍ വിഷുക്കണി ദള്‍ശനം നടത്തുന്ന മുഴുവന്‍ പേര്‍ക്കും മേല്‍ശാന്തി പ്രവീണ്‍ തിരുമേനി നേരിട്ടു നല്‍കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന നാണയം അടുത്ത വിഷുദിനം വരെ വീട്ടിലെ നിലവിളക്കിനു ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുന്നത് ഐശ്വര്യദായകമാണെന്നാണ് ഭക്തജന സാക്ഷ്യം. സൂക്ഷച്ചു വയ്ക്കാന്‍  പര്യാപ്തമായ വിധത്തില്‍ പ്രത്യേക ഫ്ളാപ്പുകളും  വിതരണം ചെയ്യും.

Advertisment

വിഷുവുത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ് എന്നിവര്‍ അറിയിച്ചു.

Advertisment