ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം; കോഴിക്കോട് ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിച്ചു

New Update
essay competition

കോഴിക്കോട്: ഹരിതകേരളം മിഷൻ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. 

Advertisment

ഗവ. പോളിടെക്നിക് കോളേജിൽ നടന്ന മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ ഷാജി എം സ്റ്റീഫൻ ആമുഖാവതരണം നടത്തി. പരിസ്ഥിതി സമ്മേളനം സംബന്ധിച്ച് ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് സംസാരിച്ചു. 

essay competition-2

പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ജനുവരി 19ന് ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികൾ ഒരുക്കും. 

യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഹരിതകർമ്മസേന അംഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാതല പരിപാടിയിൽ നൽകുമെന്നും ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ അറിയിച്ചു. 

ഹരിതകേരളം മിഷൻ ബ്ലോക്ക്‌ കോഓഡിനേറ്റർമാരായ വൈഷ്ണവി, രാജേഷ്, അഞ്ജലി, ഷപ്ന, ഷിബിൻ, ഇന്റേൺ ഹർഷ തുടങ്ങിയവർ പങ്കെടുത്തു.

Advertisment