ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/Syl8WIX7ERCy9ouaSgol.jpg)
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ചു. ചെറിയ പെരുന്നാളിൻ്റെ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു.
Advertisment
ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ജീപ്പിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിച്ചതാണ് ജീപ്പ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം.
എന്നാൽ യുഡിഎഫ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്. ജീപ്പിൽ സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എൽഡിഎഫ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us