കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മറവിൽ വിമാന കമ്പനികളുടെ പകൽ കൊള്ള അവസാനിപ്പിക്കുന്നതിനും അടിയന്തര വിമാനയാത്രയ്ക്ക് നിരക്ക് നിയന്ത്രിച്ചു സബ്സിഡി നൽകിയും താങ്ങാവുന്ന നിരക്കിൽ യാത്ര സംവിധാനം ഏർപ്പെടുത്തണമെന്നും മലബാർ ഡെവലപ്മെൻറ് കൗൺസിൽ അടിയന്തരയോഗം ആവശ്യപ്പെട്ടു.
എയർ ഇന്ത്യ ഉൾപ്പെടെ ഇന്ത്യയിലെ വിമാന കമ്പനികൾ ഈ ആവശ്യവുമായി സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുപ്പതിനായിരം രൂപയ്ക്ക് കൊച്ചിയിൽ നിന്ന് ഫ്രാങ്ക്ഫ്രട്ടിലേക്ക് സാധാരണ നിരക്കിന് പകരം 9 ലക്ഷത്തിലധികം രൂപ നൽകേണ്ട അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതും അനീതിയും ആണെന്ന് യോഗം വിലയിരുത്തി.
പാചക ഗ്യാസിന്റെ വില വർധന വഴി ഭാരതത്തിലെ ജനങ്ങളെ മുഴുവൻ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സംഘർഷം മൂലം ദുരിതം അനുഭവിക്കുന്നത് ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച നിവേദനം പ്രധാനമന്ത്രി മുഖ്യമന്ത്രി എയർ ഇന്ത്യ സിഇഒ മറ്റു ബന്ധപ്പെട്ടവർ എന്നിവർക്ക് ഇമെയിൽ വഴി അയക്കുവാൻ യോഗം ഐകണ്ഠേന തീരുമാനിച്ചു .എം ഡി സി പ്രസിഡൻറ് ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് എ ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി .
സംസ്ഥാന ബഡ്ജറ്റിൽ പ്രവാസികളുടെ യാത്ര മെച്ചപ്പെടുത്തുന്നതിന് അനുവദിച്ച 15 കോടി ഈ സന്ദർഭത്തിൽ ഉപയോഗിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു
ജനറൽ സെക്രട്ടറി എം കെ അയ്യപ്പൻ സെക്രട്ടറി മാരായ പി ഐ അജയൻ, ടിപി വാസു എപി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. റൊണാൾഡ് സിജി സ്വാഗതവും മനോജ് സിസി നന്ദിയും രേഖപ്പെടുത്തി.