കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരനും സ്വീകരിക്കാനെത്തിയവരും പിടിയില്‍

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
gld kpr

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 887 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

Advertisment

കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്.  ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ (ഡബ്ലു.വൈ 297) വിമാനത്തിലാണ് മുഹമ്മദ് എത്തിയത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റ്യാടി സ്വദേശിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന.

Advertisment