Advertisment

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കൂരാച്ചുണ്ടില്‍ നാളെ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

New Update
ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന ഉത്തരവ് യൂത്ത് കോണ്‍ഗ്രസ് മറന്നുവോ?...അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം: ജനങ്ങളെ വലച്ച് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അറുമണിവരെയാണ് ഹര്‍ത്താല്‍.

Advertisment

പാലാട്ട് ഏബ്രഹാം (70) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെയാണ് സംഭവം.

കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്. കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തില്‍ ആഴത്തിലിറങ്ങി.

ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Advertisment