/sathyam/media/media_files/2025/12/15/holy-land-pilgrim-society-2025-12-15-15-43-15.jpg)
കോഴിക്കോട്: ഈ വർഷത്തെ ക്രിസ്തുമസ് - നവ വൽസര ഒത്തുചേരൽ ഭിന്നശേഷി അതിഥികളോടും, അവരുടെ രക്ഷിതാക്കളോടുമൊന്നിച്ചു കേന്ദ്ര സർക്കാർ സ്ഥാപനമായ ഭിന്നശേഷിക്കാർക്കുള്ള നൈപുണ്യ വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവയ്ക്കായുള്ള സംയുക്ത പ്രാദേശിക കേന്ദ്രത്തിൽ
ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സി ആർ സി ഓഡിറ്റോറിയത്തിൽ നടത്തി.
സി ആർ സി കേരള ഡയറക്ടർ ഡോക്ടർ റോഷൻ ബിജിലി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ജഡ്ജി ആർ. എൽ.ബൈജു ഉദ്ഘാടനം നിർവഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/15/holy-land-pilgrim-society-2-2025-12-15-15-43-25.jpg)
ലോകം മുഴുവൻ ആഘോഷിക്കുന്ന ക്രിസ്മസ് - നവവത്സര ആഘോഷം ഭിന്നശേഷിക്കാരായ അതിഥികളോടും അവരുടെ രക്ഷിതാക്കളോടൊപ്പം അനുയോജ്യമായ കേന്ദ്രത്തിൽ നടത്താൻ തയ്യാറായ ഹോളി ലാൻഡ്
പിൽഗ്രിം സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരവും ശ്രേഷ്ഠവുമാണെന്ന് ഉദ്ഘാടകൻ പ്രത്യേകം എടുത്തു പറഞ്ഞു.
തന്റെയും കുടുംബാംഗങ്ങളുടെയും ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ എല്ലാ വിശേഷ ദിവസങ്ങളും ജീവകാരുണ്യ സ്വകാര്യ - സർക്കാർ സ്ഥാപനങ്ങളിൽ അർഹരോടൊത്താണ് പതിവായി നടത്താറ് എന്ന് സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ആമുഖപ്രഭാഷണത്തിൽ വിശദീകരിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/15/holy-land-pilgrim-society-4-2025-12-15-15-43-54.jpg)
സൊസൈറ്റി തപാൽ വകുപ്പുമായി സഹകരിച്ച് ആരംഭിച്ച വിഷുക്കൈനീട്ടം ഉൾപ്പെടെയുള്ള പദ്ധതികൾ ഇപ്പോൾ നിരവധി വ്യക്തികൾ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അറിയിച്ചു.
സർക്കാർ ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ കുഞ്ഞമ്മ തോമസ് സപ്തതി ആഘോഷിക്കുന്ന ശ്രീമതി വി എസ് ലീലാമണിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സംഗീതവിദഗ്ധനായ സൈനുദ്ദീൻ മാഷുടെ നേതൃത്വത്തിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അതിഥികളായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഗാനാലാപനവും കലാപരിപാടികളും ഉന്നത നിലവാരം പുലർത്തി.
/filters:format(webp)/sathyam/media/media_files/2025/12/15/holy-land-pilgrim-society-3-2025-12-15-15-43-41.jpg)
കലാപരിപാടികൾ എഴുത്തുകാരി മഞ്ജു സാം ഉദ്ഘാടനം ചെയ്തു. വി. എസ്. ലീലാമണി കേക്ക് മുറിച്ച് വിതരണം ചെയ്തു. മുഖ്യാതിഥി ജില്ലാ ജഡ്ജി ആർ എൽ ബൈജു, ഡയറക്ടർ റോഷൻ ബിജിലി, സൊസൈറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ച ഭിന്നശേഷി അതിഥികൾക്കും കുടുംബാംഗങ്ങൾക്കും ക്രിസ്തുമസ് നവവത്സര കോടി, ബെഡ്ഷീറ്റ്, മധുര പലഹാരങ്ങൾ എന്നിവ വിതരണം നടത്തി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ. ശിവശങ്കരൻ സ്വാഗതവും സംഗീതജ്ഞൻ വിജയ് മോഹന്‍ പി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us