താമരശേരിയിൽ ഹോം ഗാ​ര്‍​ഡി​നെ മി​നി ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു: സംഭവം, സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച ക​ട​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഷാ​ജി​യെ മി​നി ലോ​റി ഇ​ടി​ച്ച​ത്

New Update
accident

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ ഹോം ​ഗാ​ര്‍​ഡി​നെ മി​നി ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

Advertisment

കോ​ര​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ര്‍​ഡ് ടി.​ജെ. ഷാ​ജി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച ക​ട​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഷാ​ജി​യെ മി​നി ലോ​റി ഇ​ടി​ച്ച​ത്. മി​നി ലോ​റി അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Advertisment