New Update
/sathyam/media/media_files/XHoeELEy0kZSofr7iKCw.jpg)
കോഴിക്കോട്: കേരളത്തിൽ ഭരണകൂട ഭീകരത ഉത്തരേന്ത്യൻ ശൈലിയിലായെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.
Advertisment
മാത്യുവും ഷിയാസും നേരത്തേ തന്നെ നോട്ടപ്പുള്ളികളാണ്. ആ വൈരാഗ്യമാണ് ഇന്നലത്തെ അറസ്റ്റിലെത്തിയത്. മലയോര മേഖലയിൽ ജനങ്ങൾ ആശങ്കയിലാണ്. വയനാട്ടിലും സമരമുണ്ടായി. പക്ഷേ കോതമംഗലത്ത് വന്നപ്പോൾ മാത്രമെന്താണ് ഇങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
വളരെ ദുരൂഹമായ സാഹചര്യമാണിവിടെയുള്ളത്. കേരളത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ഭീതി ജനകമായ സാഹചര്യമാണിവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി സ്ഥാനാർത്ഥി പട്ടിക ദുർബലമാണെന്നു പറഞ്ഞ മുരളീധരൻ വോട്ട് കച്ചവടം ഏതാണ്ട് ഉറപ്പിച്ച മട്ടാണെന്നും കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us