/sathyam/media/media_files/XHoeELEy0kZSofr7iKCw.jpg)
കോഴിക്കോട്: യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് കെ മുരളീധരൻ എംപി. മുന്നണി ബന്ധം തടസ്സപ്പെടുത്താന്‍ വടകര ഒരിക്കലും തടസ്സമാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
53 വര്‍ഷം മുന്‍പ് ലീഗുമായി സഖ്യമുണ്ടാക്കിയത് തൻ്റെ പിതാവാണെന്നും അന്നതിൻ്റെ ഭാഗമായി കെ കരുണാകരന് പഴിയും കല്ലേറും നേരിടേണ്ടി വന്നിരുന്നു. ആ കെ കരുണാകരന്റെ മകന്‍ ഒരിക്കലും ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കത്തിൽ പ്രതികരിച്ച ഇ പി ജയരാജനെയും മുരളീധരൻ പരിഹസിച്ചു. ഇ പി ജയരാജന്‍ മുസ്ലിം ലീഗിന് വേണ്ടി വല്ലാണ്ട് കണ്ണീരൊഴുക്കുന്നുണ്ട്. അദ്ദേഹം ആദ്യം ചെയ്യേണ്ടത് ആര്‍ജെഡിയുടെ കണ്ണീരു തുടയ്ക്കുകയാണ്. അതിന് ശേഷം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതി.
അവരിവിടിന്ന് പോയിട്ട് ശ്രേയാംസ് കുമാറിന് ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് നല്‍കിയില്ല. മൂന്ന് പേര്‍ മത്സരിച്ചിട്ട് ജയിച്ചുവന്ന ആള്‍ക്ക് മന്ത്രിസ്ഥാനവും നല്‍കിയില്ല.
അങ്ങനെയൊക്കെ ഒരുഘടകകക്ഷിയെ പീഡിപ്പിച്ച മുന്നണിയുടെ കണ്‍വീനറാണ് ഞങ്ങളില്‍ ആര്‍ക്കൊക്കെയാണ് ശക്തിയെന്നൊക്കെ പറയുന്നത്. ശക്തി അളക്കാന്‍ ഇ പി ജയരാജനെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us