Advertisment

'മുരളീധരനെ തിരിച്ചുകൊണ്ടുവരും, അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു'; തൃശൂരിൽ സംഘടനാ രംഗത്ത് പാളിച്ചയുണ്ടായെന്ന് കെ സുധാകരൻ

New Update
k sudhakaran kannur

കോഴിക്കോട്: കെ മുരളീധരനെ വീട്ടിലെത്തി സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുരളീധരനെ വന്ന് കാണേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നാണ് സുന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞത്. മുരളീധരനെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

തൃശൂരിൽ സംഘടനാ രംഗത്ത് പാളിച്ചയുണ്ടായി. അക്കാര്യം പാർട്ടി ചർച്ച ചെയ്യും. പൊതുരംഗത്തുനിന്ന് മാറി നിൽക്കുമെന്ന് മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വികാരമാണ്. അത് ഞങ്ങൾക്ക് മനസ്സിലാകും. വടകരയിൽ നിന്ന് മുരളിയെ തൃശൂരിലേക്ക് കൊണ്ടുപോയത് മണ്ടൻ തീരുമാനം അല്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

 

 

 

 

Advertisment