/sathyam/media/media_files/Ow4CTuD3vSFa7Pgx6x8Q.jpg)
കോഴിക്കോട്: കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ റാഗിങ്ങ് കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി. നേരിട്ട് കുറ്റം ചെയ്ത അഞ്ച് വിദ്യാർത്ഥികളെ പൂർണ്ണമായും അക്രമത്തിനു കൂട്ടുനിന്ന രണ്ട് പേരെ അന്വേഷണ വിധേയമായും ആണ് പുറത്താക്കിയത്.
കഴിഞ്ഞയാഴ്ചയാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിന് ക്രൂരമായ മർദ്ദനമേറ്റത്. സംഭവത്തിൽ ഒമ്പത് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിരുന്നു. കുന്നമംഗലം പൊലീസാണ് കേസെടുത്തത്. ആദിൽ, സിറാജ്, ഷാനിൽ, ആഷിഖ്, ഇസ്ഹാഖ്, അഖിൽ, കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോളേജിനോട് സമ്പൂർണ റിപ്പോർട്ട് നൽകാനും സർവ്വകലാശാല ആവശ്യപ്പെട്ടിരുന്നു.
റാ​ഗിങ്ങിന്റെ ഭാ​ഗമായുണ്ടായ മർദ്ദനത്തിൽ മിഥിലാജിന്റെ മൂക്കിന്റെ പാലം തകരുകയും കണ്ണിന്റെ കാഴ്ചയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് മിഥിലാജ്. സംഭവത്തില്‍ കുന്നമംഗലം പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us