ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതു പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ല; ഹരിഹരനെ തള്ളി കെ കെ രമ

നിരവധി സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പലരില്‍ നിന്നായി കേട്ടിട്ടുണ്ട്. വിജയരാഘവനില്‍ നിന്നായാലും എം എം മണിയില്‍ നിന്നായാലും സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായപ്പോള്‍ എതിര്‍ത്തുപറയലോ, ഖേദം പ്രകടിപ്പിക്കലോ കേട്ടിട്ടില്ല.

New Update
kk rama Untitleda3232.jpg

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല.

Advertisment

പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു.

അതേസമയം, പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കകം ഹരിഹരന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനെ പോസിറ്റീവായി കാണുന്നുവെന്നും രമ പറഞ്ഞു. ആ പരാമര്‍ശം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത് പോസ്റ്റീവ് കാര്യമാണ്.

നിരവധി സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പലരില്‍ നിന്നായി കേട്ടിട്ടുണ്ട്. വിജയരാഘവനില്‍ നിന്നായാലും എം എം മണിയില്‍ നിന്നായാലും സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായപ്പോള്‍ എതിര്‍ത്തുപറയലോ, ഖേദം പ്രകടിപ്പിക്കലോ കേട്ടിട്ടില്ല.

ആ സമയത്തൊക്കെ ന്യായീകരണമാണ് കേട്ടത്. പരാമര്‍ശത്തെ പൂര്‍ണ്ണമായി തള്ളി ആര്‍എംപി നിലപാട് വ്യക്തമാക്കുന്നു. മാതൃകാപരമായ നിലപാടാണിത്. തിരുത്തിയത് നല്ലകാര്യം. അത് തന്നെയാണ് ഏറ്റവും വലിയ സന്ദേശമെന്നും കെ കെ രമ അഭിപ്രായപ്പെട്ടു.