New Update
/sathyam/media/post_banners/ZAMOWSvMv20KTYEsf9lF.jpg)
കോഴിക്കോട്: ഇവിടെ ഒരു കാട്ടുപന്നിയെ വെടിവച്ചുവെന്ന് കേട്ടാൽ അപ്പോൾ കേന്ദ്രത്തിൽനിന്ന് വിളിവരും. അതുകൊണ്ട് കേന്ദ്ര നിയമമാണ് മാറ്റേണ്ടതെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ കെ കെ ശൈലജ.
Advertisment
തന്റെ ആദ്യ പരിഗണന കർഷകർക്കുവേണ്ടിയായിരിക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തുക എന്നതാണ് ലക്ഷ്യം. ഇവിടെനിന്നു ജയിച്ചാൽ അതിനായി പരിശ്രമിക്കും.
വിഷയം പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ശൈലജ പറഞ്ഞു. വിദ്യാർഥികൾ പൊതുവെ പുലർത്തേണ്ട ജാഗ്രതയുണ്ട്. എല്ലാ സംഘടനകളിലും പെട്ട വിദ്യാർഥികൾ നല്ലരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്.
റാഗിങിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനോ ന്യായീകരിക്കാനോ ആകില്ല. എന്നാൽ എല്ലാം എസ്എഫ്ഐ എന്നുപറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us