ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹം വോട്ടായി മാറും; വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കും; ടി പി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് കെകെ ശൈലജ

New Update
kk shylaja women bill

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് മുന്‍ മന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ.

Advertisment

ടി പി ചന്ദ്രശേഖരന്‍ വധം നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് കെ കെ ശൈലജ പറഞ്ഞു.

ടി പി വധക്കേസിലെ കോടതി വിധിയെ മാനിക്കുന്നു. വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മുഴുവന്‍ സീറ്റിലും വിജയിക്കാനുള്ള പരിശ്രമമാണ് മുന്നണി നടത്തുന്നത്.

15 സീറ്റ് ഉറപ്പാക്കും. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹം വോട്ടായി മാറുമെന്നും കെകെ ശൈലജ പറഞ്ഞു.

Advertisment