New Update
/sathyam/media/media_files/PjuCsY2TvWIAVtz1UUcb.jpg)
കോഴിക്കോട് : മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണാർഥം മർകസ് അലുംനി ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരത്തിന് എഴുത്തുകാരനും സിറാജ് ദിനപത്രം അസി.ന്യൂസ് എഡിറ്ററുമായ മുസ്തഫ പി എറയ്ക്കൽ അർഹനായി. രാജീവ് ശങ്കരൻ, പി എസ് രാകേഷ്, എസ് ശറഫുദ്ദീൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്.
Advertisment
11111 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 28 ഞായറാഴ്ച മർകസിൽ നടക്കുന്ന അലുംനി കോൺക്ലേവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കുമെന്ന് മർകസ് അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി അശ്റഫ് അരയങ്കോട്, ഫിനാൻസ് സെക്രട്ടറി സയ്യിദ് സ്വാലിഹ് ശിഹാബ് അൽ ജിഫ്‌രി, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സാദിഖ് കൽപ്പള്ളി, മിസ്‌തഹ് മൂഴിക്കൽ എന്നിവർ അറിയിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us