New Update
/sathyam/media/media_files/TXwjDnELGZxnXOAubgtq.jpg)
കോഴിക്കോട്: രാഷ്ട്രീയ കൊലപാതക കേസുകളിൽ ദുരൂഹ മരണമെന്നാരോപിച്ച് കെ എം ഷാജി. കോഴിക്കോട് പാലേരിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം.
Advertisment
ഫസൽ കേസിലെ കാരായി ചന്ദ്രശേഖരനെയും രാജനെയും പ്രതിയാക്കിയതിൽ അന്വേഷണ ഉദ്യോസ്ഥൻ കെ രാധാകൃഷ്ണനെ പെണ്ണുകേസിൽ കുടുക്കി. ഷൂക്കൂർ വധക്കേസിലെ പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. മൻസൂർ കേസിലെ രണ്ടാമത്തെ പ്രതി രതീഷ് ആത്മഹത്യ ചെയ്തു.
ടി പി കേസിൽ പിടിയിലായ കുഞ്ഞനന്തനും സി എച്ച് അശോകനും മരിച്ചു. കുഞ്ഞനന്തൻ മരിക്കുമ്പോൾ കണ്ണൂർ സെൻട്രൽ ജയിലിരിക്കുന്ന സ്ഥലത്തെ എംഎൽഎ ആയിരുന്നു താൻ. ജയിലിലെങ്ങനെ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷബാധയേൽക്കും?
അച്ഛന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുഞ്ഞനന്തന്റെ മകൾക്ക് ധൈര്യമുണ്ടോ എന്നും ഷാജി ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us