ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ചു; ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ

New Update
646777

കോഴിക്കോട്: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും തന്നെയും ഉപേക്ഷിച്ച് പോയെന്ന ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. ആനക്കാംപൊയിൽ സ്വദേശിനി ജിനു (38), ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി (36) എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ ജനുവരി 16നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിനു ടോമിനൊപ്പമാണ് പോയതെന്ന് കണ്ടെത്തിയത്. ടോമിനെ കാണിനില്ലെന്ന പരാതിയുമായി ഇയാളുടെ വീട്ടുകാരും കോടഞ്ചേരി പോലീസിൽ പരാതി നൽകി. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗൂഡല്ലൂരിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317ാം വകുപ്പു പ്രകാരവുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Advertisment