കോഴിക്കോട്: കൊടുവള്ളിയില്‍ പതിനാറുകാരന് നടുറോഡില്‍ മര്‍ദ്ദനം. ഒതയോത്ത് സ്വദേശി മുഹമ്മദ് മന്‍ഹലിനാണ് മര്‍ദ്ദനമേറ്റത്.
മേപ്പാല അലിയെന്നയാളും സംഘവുമാണ് മര്‍ദ്ദിച്ചതെന്ന് മന്‍ഹല്‍ പ്രതികരിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുടുംബം കൊടുവള്ളി പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.