കോഴിക്കോട്: അപകട മുക്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി താലൂക്ക് ദുരന്ത നിവാരണ സേന (ടി.ഡി.ആർ.എഫ്) മെഡിക്കൽ കോളേജ് പോലീസിന്റെ സഹകരണത്തോടെ നടത്തിയ ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലന ക്യാമ്പ് മെഡിക്കൽ കോളേജ് കെയർ ഹോമിൽ നടത്തി.
മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു ഗതാഗത ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി ഇത്തരം ജനോപകാരപ്രദമായ ക്യാമ്പുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
/sathyam/media/media_files/7ZZq6pvIm0cOgAqzZLMM.jpg)
ചെറുതും, വലുതുമായ അപകടങ്ങളിലെ തൽസമയ രക്ഷാ പ്രവർത്തനം, തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാൽ, കുഴഞ്ഞ് വീണാൽ, വാഹനഅപകടം, തീപിടുത്തം, പാമ്പ് കടിയേറ്റാൽ തുടങ്ങിയ വലിയ ദുരന്തങ്ങളുടെ മുന്നിൽ എത്തിപ്പെട്ടാൽ സ്വീകരിക്കേണ്ട നിരവധി കാര്യങ്ങളാണ് ക്യാമ്പിൽ പരിശീലിപ്പിച്ചത്.
/sathyam/media/media_files/EryhzDbEZpidDmw2E8xH.jpg)
ടി.ഡി.ആർ.എഫ് ചീഫ് കോർഡിനേറ്റർ ഉമ്മറലി ശിഹാബ്, മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എം. കെ. അയ്യപ്പൻ, സലീം കൊമ്മേരി, സ്നേക്ക് റസ്ക്യുവർ സുജിത്ത് വയനാട്, നൗഷാദ് നല്ലളം, റിയാസ് മാളിയേക്കൽ , ജംഷീർ പെരുമണ്ണ എന്നിവർ സംസാരിച്ചു. ടി.ഡി.ആർ.എഫ് ട്രൈനർ മുഹമ്മദ് മുണ്ടമ്പ്ര ക്ലാസെടുത്തു. വിവിധ മേഖലയിലെമികച്ച പ്രവർത്തനങ്ങൾക്ക് ഷെവലിയാർ സി.ഇ ചാക്കുണ്ണിയെ ചടങ്ങിൽ അസീസ് മഠത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
തനിക്ക് നൽകിയ സ്വീകരണം ടി.ഡി.ആർ.എഫിന് സന്തോഷത്തോടെ സമർപ്പിക്കുന്നു എന്ന് ചാക്കുണ്ണി മറുപടി പ്രസംഗത്തിൽ പറഞ്ഞു. അസീസ് മഠത്തിൽ സ്വാഗതവും മിർഷാദ് ഒളവണ്ണ നന്ദിയും പറഞ്ഞു.