കൊടിയത്തൂർ അൽമദ്രസത്തുൽ ഇസ്‌ലാമിയ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു

New Update
083103c9-9a41-4145-8d7b-e90e1591a6a0.jpeg

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ അൽമദ്രസത്തുൽ ഇസ്‌ലാമിയ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും രക്ഷാകർതൃ സംഗമം സംഘടിപ്പിക്കുകയും ചെയ്തു.സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു.മദ്രസാ പ്രിൻസിപ്പൽ എം റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു.

Advertisment

പ്രശസ്ത മോട്ടിവേറ്റർ ഹസൻ മുബാറക്  നമ്മുടെ മക്കളും നമ്മളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ കീഴിലുള്ള മദ്രസ എഡുക്കേഷൻ ബോർഡ് സംഘടിപ്പിച്ച' അറ്റ്ലറ്റിസ്മോ' 2023-24 സബ്ജില്ലാ കായികമേളയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും  ബോർഡ് തന്നെ സംഘടിപ്പിച്ച ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

മദ്രസ കമ്മിറ്റി പ്രസിഡന്റ് സിയാഹുൽ ഹഖ് , സെക്രട്ടേറി മുഹമ്മദ് മാസ്റ്റർ,ബഷീറുദ്ദീൻ മാസ്റ്റർ, യൂസുഫ് ഷഹർബആൻ ടീച്ചർ തുടങ്ങിയവർ പന്കെടുത്തു.ഷരീഫ ടീച്ചർ സ്വാഗതവും ഇ എൻ നദീറ ടീച്ചർ നന്ദിയും പറഞ്ഞു.

Advertisment