ദേശീയ യുവോത്സവ വിജയികൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

New Update
a96b2572-6513-42ea-aa3e-9137c9fa4ff6.jpeg

കോഴിക്കോട് : ദേശീയ  യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി . ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ വച്ച് സംഘടിപ്പിച്ച 27 ാമത് ദേശീയ യുവോത്സവത്തിൽ കേരളത്തിൽനിന്ന് 66 അംഗ സംഘമാണ് പങ്കെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 8 000 ഓളം പ്രതിഭകളാണ് 8 ഇനങ്ങളിലായി മത്സരിച്ചത്..e917897f-fd9f-400a-b466-7140fd85824b.jpeg

Advertisment

ദേശീയ തലത്തില്‍ നാടോടിപ്പാട്ട് ഗ്രൂപ്പിനത്തിൽ  കോഴിക്കോട് - കൊയിലാണ്ടി മുനിസിപ്പാലിറ്റി ടീം ഒന്നാം സ്ഥാനവും,  നാടോടിനൃത്തം ഗ്രൂപ്പ് ഇനത്തിൽ കോഴിക്കോട് - കുന്നമംഗലം ബ്ലോക്ക് ടീം രണ്ടാം സ്ഥാനവും, കഥാരചനയില്‍ നവ്യ എൻ (കാസർകോട് - കാഞ്ഞാ ക്കാട്,) മൂന്നാം സ്ഥാനവും സ്വന്തമാക്കി.  25 പോയിന്റുമായി മഹാരാഷ്ട്ര ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ 24 പോയിന്റുമായി ഹരിയാന രണ്ടാം സ്ഥാനവും, .21 പോയിന്റുമായി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisment