New Update
/sathyam/media/media_files/uhr8g9k6xnT1z1gxg9eg.jpg)
കോഴിക്കോട്: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്പൂണുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചാണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് 250 ​ഗ്രാം ഭാരമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
Advertisment
രണ്ട് ദിവസം മുമ്പ് കൊച്ചി വിമാനത്താവളത്തിൽ 44 ലക്ഷം രൂപ വിലമതിക്കുന്ന 848.75 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us