കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

New Update
accdnt ffff.jpg

കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ചേമഞ്ചേരിയിലാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെ ദേശീയപാതയിൽ പഴയ ലയൺസിറ്റി ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. KL 56 W 9690 നമ്പർ കാറും മറ്റൊരു ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

Advertisment

അപകടത്തെ തുടർന്ന്, കാറിന്റെ വലതു ഭാ​ഗവും ബൈക്ക് പൂർണമായും തകർന്നു. മരിച്ചയാൾ ചെങ്ങോട്ടുകാവ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisment