New Update
/sathyam/media/media_files/O29rCLU8bsxQShdEyqw1.jpg)
കോഴിക്കോട് നാദാപുരത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്‌ഡ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
Advertisment
നാദാപുരം വളയത്ത് ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. വീടുനിര്‍മാണത്തിനിടെ സണ്‍ഷെയ്ഡിന്റെ ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടാണ് രണ്ടു തൊഴിലാളികളും മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us