New Update
/sathyam/media/media_files/d6rzxRjwaJc0ZEVGzJ4Z.jpg)
കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിലമ്പൂർ പോത്തുകല്ല് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം.