ആഘോഷങ്ങളില്ലാതെ കോഴിക്കോട് നവകേരള സദസ്: കോൺഗ്രസ്, ലീഗ് അംഗങ്ങളും പങ്കെടുത്തു

New Update
webp

കോഴിക്കോട്: കോഴിക്കോട് ജില്ലാ നവകേരള സദസ്സിന് ഇന്ന് സമാപനം. കളമശേരി കുസാറ്റ് സർവകലാശാല ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടർന്ന് നവകേരള സദസ് ആഘോഷങ്ങൾ ഒഴിവാക്കി.

Advertisment

നവകേരള സദസ്സിലേക്ക് മന്ത്രിമാർ എത്തുന്നതിന് മുൻപ് അരങ്ങേറുന്ന കലാപരിപാടികളാണ് മാറ്റിവെച്ചതെന്ന് കോർഡിനേറ്റർ കൂടിയായ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിമാർ ജനങ്ങളോട് സംസാരിച്ച് തിരിച്ചുപോകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

നവകേരള സദസ്സിൽ കോൺഗ്രസ്, ലീഗ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ പ്രഭാത യോഗത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം പെരുവയൽ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ആണ്. നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വിവാദം നിലനിൽക്കെയാണ് യുഡിഎഫ് അംഗം പങ്കെടുത്തത്. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായിയും സദസിൽ പങ്കെടുത്തു.

ഇതിനിടെ, കോഴിക്കോട് മുഖ്യമന്ത്രിയുടെ പ്രഭാത സദസ് നടക്കുന്ന സ്ഥലത്ത് കെഎസ് യു പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment