ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമിൽ പാമ്പ്, പരിഭ്രാന്തരായി രോഗികൾ

New Update
cobra.jpg

കോഴിക്കോട് : ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖനെ കണ്ടെത്തി. തുടർന്ന് ഇസിജി റൂമിലെ സേവനം താത്കാലികമായി നിർത്തലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് ഇസിജി റൂമിന്റെ സേവനം പുനരാരംഭിക്കുകയായിരുന്നു.

Advertisment

ആശുപത്രി വളപ്പിലെ കാടിനുള്ളിൽ നിന്നാണ് പാമ്പ് കയറിയതെന്നാണ് കരുതുന്നത്. ആശുപത്രി പരിസരത്ത് കാട് പടർന്നുകയറിയതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ പരിഹാരം കാണാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇസിജി റൂമിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

ഇഎസ്‌ഐ ആനൂകൂല്യം ലഭിക്കുന്ന മൂന്ന് ജില്ലയിലെ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. രോഗികൾക്കും ആശുപത്രിയിലെത്തുന്ന മറ്റ് ജനങ്ങൾക്കും ഭീഷണിയാകുന്ന വിധത്തിൽ പടർന്നുപിടിച്ചിരിക്കുന്ന കാട് എത്രയും വേഗം വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Advertisment