അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്നു; 2 പേർ അറസ്റ്റിൽ

New Update
646555

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന രണ്ടു പേർ അറസ്റ്റിൽ. നടക്കാവ് സ്വദേശി അനസ്, വെള്ളയിൽ സ്വദേശി മുഹമ്മദ് അബി എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ജോലി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുകയായിരുന്ന ഹോട്ടൽ തൊഴിലാളിയെയാണ് ആക്രമിച്ചത്. ഭീഷണിപ്പെടുത്തി തടഞ്ഞ് നിർത്തി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചാണ് പണം തട്ടിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

Advertisment