/sathyam/media/media_files/YKZ88ANwGojQQ0VTbuOo.jpeg)
കോഴിക്കോട്: ലോക വയോജനദിനാ ചരണത്തോടനുബന്ധിച്ച് വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിലെയും ചേവായൂർ ഡിസേബ്ൾഡ് ഹോമിലെയും താമസക്കാരായ അച്ഛനമ്മമാർക്ക് ആദരവും മധുരവിതരണവും നടന്നു.
സെക്രട്ടറി സുധീഷ് കേശവപുരി ഉദ്ഘാടനം നിർവ്വഹിച്ചു.
വരാനിരിക്കുന്ന ഒരു ദശകത്തിനുള്ളിൽ കേരളം ഒരു വയോജന ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന സാമൂഹ്യ ശാസ്ത്രജ്ഞൻമാരുടെ കണക്കുകൾ മുഖവിലക്കെടുത്ത് കേരളത്തെ ഒരു വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ തെയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. വയോജന ദിന പ്രതിജ്ഞ വൈസ് പ്രസിഡൻ്റ് എം രാജൻ നിർവഹിച്ചു. ജോ. സെക്രട്ടറി രാജു വിആർ ട്രഷറർ കെ ബിനുകുമാർ സൂപ്രണ്ട് റീജാബായ് എന്നിവർ പ്രസംഗിച്ചു. കക്കോടി മാതൃ ബന്ധു വിദ്യാശാല എയുപി സ്കൂൾ ജെ ആർ സി വളണ്ടിയർമാർ അച്ഛനമ്മമാർക്ക് വേണ്ടി വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.