/sathyam/media/media_files/2024/12/02/NIV1Vqnah0xkGGqUFHVR.jpeg)
കോഴിക്കോട് : ഒരു നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ളതും സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്നതുമായ വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തെ തകർക്കാനുള്ള സി പി എം ൻ്റെ രാഷ്ട്രീയ പ്രേരിതമായ കുത്സിത നീക്കം വിലപ്പോവില്ലെന്നും നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്നും ബി ജെ പി വെസ്റ്റ്ഹിൽ ഏരിയാ കമ്മറ്റി സമ്പൂർണ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
സമ്പൂർണ്ണ പ്രവർത്തക യോഗം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പിടിച്ചെടുത്ത് വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തെ മറ്റൊരു ചേവായൂർ ബാങ്കാക്കി മാറ്റാനുള്ള സി പി എം ശ്രമത്തെ ബി.ജെ.പി. ചെറുക്കുമെന്നും കെ.ഷൈബു പറഞ്ഞു.
യോഗത്തിൽ വെസ്റ്റ്ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, വൈസ് പ്രസിഡണ്ട് കെ.പി. പ്രമോദ്, ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് , വൈസ് പ്രസിഡണ്ടുമാരായ ടി.പി. സജീവ് പ്രസാദ്, സോയ അനീഷ് , യുവമോർച്ച മണ്ഡലം പ്രസിഡണ്ട് എൻ. സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.