സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; വടകരയില്‍ നാല് പേര്‍ക്ക് കടിയേറ്റു

New Update
 dogbite health dogbite health

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. വടകരയില്‍ നാല് പേര്‍ക്ക് കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് നിഗമനം. കടിയേറ്റവര്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം 11 പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. 

Advertisment

നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന അതുല്‍, ഷരീഫ് എന്നിവര്‍ക്കാണ് ആദ്യം കടിയേറ്റത്. പഴയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു തമിഴ്‌നാട് സ്വദേശിനിയെയും വീട്ടില്‍ ഇരിക്കുകയായിരുന്ന സരോജിനി എന്ന സ്ത്രീയെയുമാണ് നായ കടിച്ചത്.

dog bite
Advertisment