എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 170 മത് ജയന്തി ആഘോഷം ആ​ഗസ്റ്റ് 20ന്

New Update
എസ്എന്‍ഡിപി സമുദായ അംഗംത്തിന്‍റെ വീട്ടിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും തീർക്കാൻ റെയ്ഡ് നടത്തിയ വെള്ളയിൽ പോലീസിൻ്റെ നടപടിയിൽ എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു

കോഴിക്കോട് :എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 170 മത് ജയന്തി ആഘോഷം 2024 ആഗസ്ത് 20 ന് നടക്കും.  രാവിലെ 6.15 മുതൽ ഗുരുവരാശ്രമത്തിൽ വിശേഷാൽ ഗുരുപൂജ , മഹാ ശാന്തി ഹവനം, ഗണപതി ഹോമം, സർവൈശ്വര്യ പൂജ അന്നദാനം എന്നിവ നടക്കും.

Advertisment

രാവിലെ 10.30 മണിക്ക് വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷ യാത്ര 11.30 ന്  ഗുരുവരാശ്രമത്തിൽ എത്തി ച്ചേരും. തുടർന്ന് ഗുരുവരാശ്രമത്തിലെ  ചൈതന്യ സ്വാമി മെമ്മോറിയൽ ഹാളിൽ വെച്ച്  നടക്കുന്ന ജയന്തി സമ്മേളനത്തിൻ്റെ ഉദ്ഘാടനം മുൻ എംപി  കെ മുരളീധരൻ നിർവ്വഹിക്കും.

Advertisment