New Update
/sathyam/media/media_files/mSqSSm6Qly0cd9B0KcVl.jpeg)
കോഴിക്കോട്: മഹാത്മാ ഗാന്ധി വിശ്വഗുരു ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചതിൻ്റെ ശതാബ്ദി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുമെന്ന് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
Advertisment
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2024 ഒക്ടോബർ 2 ന് ബുധനാഴ്ച വൈകീട്ട് 3.30 ന് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ വെച്ച് നടക്കും.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം നിർവ്വഹിക്കും. എസ് എൻ ഡി പി യോഗം ഡയറക്ടർ ബാബു പൂതമ്പാറ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് യൂണിയനു കീഴിലുള്ള മുഴുവൻ ശാഖകളിലും ഗാന്ധി - ഗുരുദേവ സമാഗമ ശതാബ്ദി അനുസ്മരണ സമ്മേളനങ്ങൾ ലഹരിവിരുദ്ധ ബോധവൽക്കരണ യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.