New Update
/sathyam/media/media_files/mtnU3NZ6ep20nWcT8iXN.jpg)
തീ പിടിച്ചെന്ന ഭീതിയില്‍ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന്റെ ചെയിന്‍ വലിച്ചു നിര്‍ത്തിച്ചു. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45-ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്‌സ്പ്രസാണ് യാത്രക്കാര്‍ നിര്‍ത്തിച്ചത്.
Advertisment
ഷൊര്‍ണൂരിന് മുമ്പുള്ള സ്റ്റേഷനായ കാരക്കാട് പിന്നിട്ടപ്പോഴായിരുന്നു സംഭവം. കാരക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ പണി നടക്കുകയായിരുന്നു. ഇതിനിടയില്‍ ഭൂരിഭാഗം കോച്ചുകളിലേക്കും രണ്ട് ഭാഗങ്ങളില്‍ നിന്നും പൊടി അടിച്ചു കയറി.
കാഴ്ച മറക്കുന്ന രീതിയില്‍ കോച്ചിലേക്ക് പൊടി കയറിയതോടെ പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ട്രെയിന്‍ ജീവനക്കാര്‍ എത്തി പ്രശ്‌നം പരിഹരിച്ചതോടെ യാത്ര പുനഃരാരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us