New Update
/sathyam/media/media_files/Yc9GobRmBY2lLTiqBEMO.webp)
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ യുവതിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ​ദിവസമാണ്. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30)യാണ് മരണപ്പെട്ടത്. പുതിയാപ്പയിലെ യുവതിയുടെ സ്വന്തം വീടിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisment
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തോടെ മൂന്ന് കുഞ്ഞുങ്ങൾക്കാണ് മാതാവിനെ നഷ്ടമായത്. കൗശിക് , വേദാന്ത്, ശിവ എന്നിങ്ങനെ ചെറിയ കുട്ടികളാണ് യുവതിക്കുള്ളത്. അതേസമയം, തീരാവേദനയ്ക്കിടയിലും മറ്റൊരു കുടുംബത്തിന്റെ കണ്ണീരൊപ്പാനായി നിഹിതയുടെ വീട്ടുകാർ യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us