New Update
/sathyam/media/post_attachments/ewnFjTh6zbVvMXLdSgVa.jpg)
കോഴിക്കോട്: ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശാസ്ത്രം മുന്നേറുമ്പോഴാണ് ഇത്തരത്തിൽ അപമാനിക്കുന്ന സംഭവമെന്നും ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ വിമർശനം.
Advertisment
ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടു. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തിൽ അപമാനിക്കുന്ന രീതി. ചന്ദ്രനെ ഹിന്ദു രാഷ്‌ട്രമാക്കുമെന്നാണ് ചില നേതാക്കളുടെ പ്രഖ്യാപനം. ഗോവിന്ദൻ പറഞ്ഞു.
ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വർഗീയ ധ്രുവീകരണമാണ് സംഘപരിവാർ നടത്തുന്നുവെന്ന് ഗോവിന്ദൻ ആരോപിച്ചു. മണിപ്പുർ ഇന്ത്യയിലെവിടെയും നടക്കുന്ന സാഹചര്യമാണ് നിവലുള്ളത്. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ഇതാണെന്നും ഗോവിന്ദൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us