സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ച് ട്രക്കിനടിയിൽ വീണു; യുവാവിന് ദാരുണാന്ത്യം

New Update
kozhikodesnn.jpg

കോഴിക്കോട്: ചെറുവണ്ണൂരിൽ വാഹനാപക‌ടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റൗഫ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിനടിയിൽ പെടുകയായിരുന്നു.

Advertisment

ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ജോലിക്ക് പോകുന്നതിനിടയിലാണ് റൗഫിന് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Advertisment