/sathyam/media/media_files/2025/09/09/sndp-yogam-kozhikode-union-2025-09-09-12-44-27.jpg)
കോഴിക്കോട്: വർണ്ണാശ്രമ ധർമം അനുശാസിക്കുന്ന ജാതി ചിന്തകൾക്കപ്പുറത്തുള്ള ലോകത്തെ കുറിച്ച് മഹാത്മാ ഗാന്ധിക്ക് തിരിച്ചറിവ് ഉണ്ടായത് ഗുരുദേവനുമായുള്ള സമാഗമത്തിനു ശേഷമാണെന്നത് ചരിത്രത്തിലെ വൈശിഷ്ട്യമേറിയ സന്ദർഭമായിരുന്നുവെന്നും ഗുരുദർശനം ലോകമുള്ള കാലം വരെയും നിലനിൽക്കുമെന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് പറഞ്ഞു.
ശ്രീനാരായണീയ ചിന്തകളുടെ കരുത്ത് മഹത്തായ മാനവികതയാണെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ശ്രീനാരായണ ഗുരുദേവൻ്റെ 171 -ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. ബി ജെ പി ഓ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ജയന്തി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡൻ്റ് രാജീവ് കുഴിപ്പള്ളി, യോഗം ഡയറക്ടർ കെ. ബിനുകുമാർ, യൂണിയൻ ഭാരവാഹികളായ അഡ്വ. എം രാജൻ, പി കെ ഭരതൻ, വി. സുരേന്ദ്രൻ, വനിതാസംഘം ഭാരവാഹികളായ ലളിതാ രാഘവൻ, പി കെ ശ്രീലത, ഗുരുവരാശ്രമം കമ്മറ്റി ഭാരവാഹികളായ ശാലിനി ബാബുരാജ്, സുജ നിത്യാനന്ദ്, ഷമീനാ സന്തോഷ് കുമാരി ശ്രീനിധി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി വെസ്റ്റ്ഹിൽ ചുങ്കം തായാട്ട് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വർണ ശഭളമായ ഘോഷയാത്ര അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ സമാപിച്ചു.
ചേളന്നൂർ മേഖലയിൽ സംഘടിപ്പിച്ച ഗുരു ജയന്തി സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് പി പി നൗഷീർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് എസ്.ജി ഗിരീഷ് അധ്യക്ഷത വഹിച്ചു. മലബാർ മെഡിക്കൽ കോളെജ് ചെയർമാൻ വി അനിൽകുമാർ മുഖ്യാതിഥിയായി.
ഫോട്ടോ:എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു ജയന്തി ഘോഷയാത്ര
2, ഗുരു ജയന്തി സമ്മേളനത്തിൻ്റെ ഉദ്ഘടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് നിർവ്വഹിക്കുന്നു