വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ നവരാത്രി മഹോത്സവത്തിന് വിദ്യാരംഭ ചടങ്ങുകളോടെ സമാപനം

New Update
vidyarambham guruvrashramam

അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മേൽശാന്തി പ്രസൂൺ ശാന്തികൾ ആദ്യാക്ഷരം കുറിക്കുന്നു.

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശമേറ്റ പുണ്യഭൂമിയായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ നവരാത്രി മഹോത്സവത്തിന് വിജയദശമി പൂജക്ക് ശേഷം നടന്ന വിദ്യാരംഭ ചടങ്ങുകളോടെ സമാപനം കുറിച്ചു. 

Advertisment

കഴിഞ്ഞ എട്ട് ദിവസങ്ങളായി വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന മന്ത്രജപ പരിശീലനവും ഔഷധസേവയും ശ്രീശാരദാ അഷ്ടോത്തര നാമാർച്ചനയോടെ സമാപിച്ചു. 

വിദ്യാരംഭ ചടങ്ങുകൾക്ക് ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികൾ കാർമികത്വം വഹിച്ചു.

Advertisment